രാജ്യത്തെ ഓഹരിവിപണിയിൽ കുത്തനെ ഇടിവ്. സെൻസക്‌സ് 1100 പോയന്റ് വരെ നഷ്ടത്തിലായി. 24 മണിക്കൂറിനിടെ കൊവിഡ് കേസുകളുടെ എണ്ണം 1.69 ലക്ഷമായി ഉയർന്നതാണ് വിപണിയെ ബാധിച്ചത്. സെൻസെക്‌സ് 813 പോയന്റ് നഷ്ടത്തിൽ 48,778ലും നിഫ്റ്റി 245 പോയന്റ് താഴ്ന്ന് 14,589ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1181 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 386 ഓഹരികൾ നഷ്ടത്തിലുമായിരുന്നു.
