ഹിന്ദു- മുസ്ലിം പ്രണയം പ്രമേയമാക്കി : പാലക്കാട്ട് സിനിമാ ചിത്രീകരണം തടഞ്ഞ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍

Gold Geometric Low Poly Vector Background. Shiny Metallic Faceted Pattern. Golden Light Triangle Sparkles in the Dark.

പാലക്കാട്ട് : ഹിന്ദു- മുസ്ലിം പ്രണയം പ്രമേയമാക്കി എന്നാരോപിച്ച് പാലക്കാട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സിനിമാ ചിത്രീകരണം തടഞ്ഞു.മീനാക്ഷി ലക്ഷ്മണ്‍ സംവിധാനം ചെയ്യുന്ന നീയാം നദി എന്ന സിനിമയുടെ ചിത്രീകരണമാണ് തടഞ്ഞത്. കടമ്പഴിപ്പുറം വായില്ല്യാംകുന്ന് ക്ഷേത്ര പരിസരത്താണ് സംഭവം നടന്നത്. ഷൂട്ടിംഗ് ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.

ഹിന്ദു- മുസ്ലിം പ്രണയം പ്രമേയം ആക്കിയ സിനിമ ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായി അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.ലൗ ജിഹാദാണിതെന്നും ക്ഷേത്ര പരിസരത്ത് മുസ്ലിം മത അടയാളങ്ങള്‍ കൊണ്ടുള്ള ചിത്രീകരണം പാടില്ലെന്നും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വാദിച്ചതായും വിവരം. പോലീസ് ഇടപ്പെട്ട് നിർത്തി വച്ച ചിത്രീകരണം ചര്‍ച്ചയ്ക്ക് ശേഷം പുനരാരംഭിക്കുമോ എന്ന കാര്യത്തിൽ തീരുമാനമാകും.