
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി നേരിട്ട് ഇടപെട്ടാണ് അദാനിയുമായുള്ള വൈദ്യുതി കരാര്‍ ഉറപ്പിച്ചതെന്ന് ചെന്നിത്തല . പിണറായി അദാനി കൂട്ടുകെട്ടാണ് ഇതിലൂടെ വ്യക്തമാണ്. പിണറായി വിജയന് ഇടതുകൈകൊണ്ടും വലതു കൈകൊണ്ടും അദാനിയെ സഹായിക്കുകയാണ്.
സംസ്ഥാന വൈദ്യുതി റഗുലേഷന് കമ്മീഷന്റെ തീരുമാനപ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി സംസ്ഥാനം വൈദ്യുതിയുടെ കാര്യത്തില്‍ മിച്ച സംസ്ഥാനമാണ്. 2021-22 ല്‍ വര്‍ഷം 811 യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ കൈവശമുണ്ടാവുക. അദാനിയെ പോലുള്ള കോർപ്പറേറ്റുകളെ സ്വീകരിക്കുന്ന നിലപാട് കേരളം സ്വീകരിച്ചുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
