ഇരട്ട വോട്ട് ഹർജിയിൽ കോടതിയുടെ തീർപ്പ്

ഇരട്ട വോട്ട് ഹർജിയിൽ കോടതിയുടെ തീർപ്പ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഇരട്ട വോട്ട് തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന നിർദേശത്തോടെയാണ് ഹർജി ഒത്തു തീർപ്പാക്കിയത്. പ്രിസൈഡിങ് ഓഫീസർമാർക്ക് കൂടുതൽ അധികാരങ്ങൾ നൽകും. സിസിടിവി ദൃശ്യങ്ങൾ കൃത്യമായി ശേഖരിക്കുമെന്നും ഇരട്ടവോട്ടുള്ളവരുടെ വിവരങ്ങൾ പ്രിസൈഡിങ് ഓഫീസർമാർക്ക നൽകണമെന്നും നിർദേശമുണ്ട്. ആവശ്യമെങ്കിൽ കേന്ദ്രസേനയെ വിന്യസിക്കാനും കോടതി അനുവാദം നൽകിയിട്ടുണ്ട്. മാത്രമല്ല ഇരട്ട വോട്ടുകൾ ഉള്ളവർ വോട്ട് ചെയ്യാനെത്തിയാൽ അവരിൽ നിന്ന് സത്യവാങ്മൂലം എഴുതിവാങ്ങണമെന്നും നിർദേശമുണ്ട്.