കണ്ണൂരിൽ തപാൽ വോട്ട് അട്ടിമറി

 

കണ്ണൂരിൽ തപാൽ വോട്ട് അട്ടിമറിക്കുവാൻ ശ്രമിച്ചതിനെതിരെ യുഡിഎഫ് തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. അയ്യങ്കുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്പിൽ യു.ഡി.എഫ് ബൂത്ത് ഏജന്‍റിനെ അറിയിക്കാതെ തപാൽ വോട്ട് ശേഖരിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ സണ്ണി ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ തടഞ്ഞത്. വോട്ടിങ്ങിനായി എത്തിയ സംഘത്തിലെ പ്രിസൈഡിങ് ഓഫീസർക്കും ദൃശ്യങ്ങൾ പകർത്താനെത്തിയ ക്യാമറമാനും മാത്രമാണ് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് ഉണ്ടായിരുന്നത്.തെരെഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിതെന്നാണ് ആരോപണം.