കേരളത്തിലെ വോട്ടർ പട്ടിക ക്രമക്കേടുകളും കള്ളവോട്ടും നിറഞ്ഞ അബദ്ധ പഞ്ചാംഗമായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ടത്തിയ കള്ള വോട്ടുകളിൽ വോട്ടും ചെയ്യാൻ അനുവദിക്കരുത്.വ്യാജ വോട്ടർമാരെ ചേർത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി എടുക്കണം. ഒരേ വോട്ടർക്ക് പല മണ്ഡലങ്ങളിലും വോട്ടുണ്ട് അവർക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് നൽകിയിട്ടുണ്ട്. ഇത് നടപടിക്ക് വിധേയമാക്കണം .ഒരു ലക്ഷത്തി ഒമ്പതിനായിരത്തി 693 വോട്ട് കൃതിമമായി ഉണ്ടാക്കിയതാണെന്നും ചെന്നിത്തല പറഞ്ഞു . ഇരിക്കൂർ മണ്ഡലത്തിൽ 537 വോട്ടുകൾ മറ്റ് മണ്ഡലങ്ങളിൽ വോട്ടുള്ളവരുടെതാണ് ‘ ചേർത്തല യിൽ 1205, കുണ്ടറ മണ്ഡലത്തിൽ 387 വോട്ടുകൾ അടുത്തുള്ള മണ്ഡലത്തിൽ വോട്ടുള്ളവരാണ്.ഈ വിവരങ്ങൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കും ജനവിധി അട്ടിമറിക്കാനുള്ള നീക്കമാണിത്.കോൺഗ്രസുകാരായാലും കമ്മ്യൂണിസ്റ്റ് കാരായാലും എല്ലാ വ്യാജ വോട്ടുകളും നീക്കം ചെയ്യണം.കള്ളവോട്ടുകൾ ചേർക്കുന്ന കാര്യത്തിൽ സി.പി.എം ഇടപെടലുണ്ടായെന്നും അദ്ദേഹം പറഞ്ഞു.കുറ്റമറ്റ വോട്ടർ പട്ടിക ഉണ്ടാവണം.സ്വർണക്കക്കടത്ത് കേസിലെ പ്രതികൾ ഇ ഡി ക്ക് നൽകിയ മൊഴി ഞ്ഞെട്ടിപ്പിക്കുന്നതാണ് . സ്പീക്കറെ നേരാം വണ്ണം ചോദ്യം ചെയ്താൽ വിവരങ്ങൾ പുറത്തുവരും.
സ്പീക്കർ പദവി രാജിവെക്കണംഅദ്ദേഹത്തിന്റെ കൈകൾ കളങ്കിതമാണ്. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്നിച്ച് കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച പോർമുഖം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.