ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു:മികച്ച നടൻ സുരാജ് , നടി കനി കുസൃതി

അൻപതാം സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. സാംസ്‌കാരിക  വകുപ്പ് മന്ത്രി എ കെ ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.മികച്ച നടൻ സുരാജ് വെഞ്ഞാറമൂട് (ആൻഡ്രോയിഡ് കുഞ്ഞപ്പൻ ,വികൃതി ) .മികച്ച നടി കനി കുസൃതി (ബിരിയാണി ).മികച്ച സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരി (ജെല്ലിക്കെട്ട് ) .മികച്ച ചിത്രം വാസന്തി .മികച്ച സ്വഭാവ നടൻ ഫഹദ് ഫാസിൽ (കുമ്പളങ്ങി നൈറ്റ്സ് ).മികച്ച സ്വഭാവ നടി സ്വാസിക വിജയ് (വാസന്തി).മികച്ച ബാലതാരം കാതറിൻ വിജി.

119 സിനിമകളായിരുന്നു ഈ തവണ മത്സരത്തിൽ ഉണ്ടായിരുന്നത്.ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ടായിരുന്നു ജൂറി ചെയർമാൻ.സംവിധായകരായ സലിം അഹമ്മദ് ,എബ്രിഡ് ഷൈൻ ,ഛായാഗ്രാഹകൻ വിപിൻ മോഹൻ,എഡിറ്റർ എൽ ഭൂമിനാഥൻ തുടങ്ങിയവരായിരുന്നു ജൂറി അംഗങ്ങൾ.