ലൈഫ് മിഷനില്‍ ഭാഗിക സ്റ്റേ

ലൈഫ് മിഷന്‍ ക്രമക്കേടില്‍ സി.ബി.ഐ അന്വേഷണം രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവ്.യൂണിടാക് ഉടമ സന്തോഷ് ഈപ്പനും ലൈഫ് മിഷനും നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്വര്‍ണക്കടത്ത് പ്രതികളും വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചെന്നും ധാരണപത്രം മറയാക്കി വെട്ടിപ്പ് നടത്തിയെന്നുമാണ് സി.ബി.ഐയുടെ വാദം. കേസില്‍ വിദേശ സംഭാവന നിയന്ത്രണ നിയമം ബാധകമെന്ന് സ്ഥാപിക്കാന്‍ സി.ബി.ഐക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി കണ്ടെത്തി.എന്നാല്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി അംഗീകരിച്ചില്ല.റെഡ് ക്രസന്റും യൂണിടാകും തമ്മിലുള്ള കരാറിലും ഇടപാടിലും സര്‍ക്കാരിന് പങ്കില്ലെന്നും വീഴ്ചകള്‍ വിജിലന്‍സ് അന്വേഷിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു.