ഗ്രാമി പുരസ്‌കാര വേദിയില്‍ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി പ്രമുഖ യൂട്യൂബര്‍ ലില്ലി സിംഗ്. താന്‍ കര്‍ഷകര്‍ക്കൊപ്പമെന്ന പ്രഖ്യാപനവുമായി ‘ ഐ സ്റ്റാന്‍ഡ് വിത്ത് ഫാര്‍മേഴ്‌സ്’ എന്നെഴുതിയ മാസ്‌ക് ധരിച്ചായിരുന്നു ഗ്രാമി പുരസ്‌കാര വേദിയില്‍ ലില്ലി സിംഗ് എത്തിയത്. കര്‍ഷകര്‍ക്കൊപ്പമെന്ന് പറഞ്ഞ് കറുത്ത സ്യൂട്ടും മാസ്‌കും ധരിച്ച് റെഡ് കാര്‍പ്പെറ്റില്‍ നില്‍ക്കുന്ന ലില്ലിയുടെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരമാണ് നേടിയിരിക്കുന്നത്.

കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കണമെന്ന് ആവശ്യവുമായി സമരം ചെയ്യുന്ന കർഷകർക്ക് ഐക്യ ദാര്‍ഢ്യവുമായി അന്താരാഷ്ട്ര തലത്തിൽ നിരവധി പേർ രംഗത്തെത്തിയിരുന്നു. പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ത്യുന്‍ബെര്‍ഗിന്റെ ട്വീറ്റും പോപ്പ് ഗായിക റിഹാനയുടെ ട്വീറ്റും ലോക ശ്രദ്ധ പിടിച്ചുപറ്റുകയും ആഗോള തലത്തില്‍ തന്നെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.