കേരള കോണ്‍ഗ്രസില്‍ നിന്ന് തിരിച്ചെടുത്ത കുറ്റ്യാടി സീറ്റിൽ സിപിഎമ്മിനായി കെപി കുഞ്ഞമ്മദ് കുട്ടി മത്സരിക്കും. അണികളില്‍ നിന്നുയര്‍ന്ന പ്രതിഷേധത്തിനൊടുവിലാണ് കേരള കോണ്‍ഗ്രസില്‍ നിന്ന് കുറ്റ്യാടി മണ്ഡലം സിപിഎം ഏറ്റെടുത്തത്. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അദ്ദേഹത്തെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രഖ്യാപനം ഉടനുണ്ടായേക്കും.

പാര്‍ട്ടി മത്സരിക്കുന്നുവെന്ന തീരുമാനം വന്നതോടെ മണ്ഡലത്തിലെ പ്രവർത്തകർക്കിടയിലുണ്ടായിരുന്ന പ്രതിഷേധങ്ങൾക്ക് അയവുവന്നിരിക്കുകയാണ്. ജയ സാധ്യതയും പാർട്ടി കമ്മിറ്റികളുടെ അഭിപ്രായവും പ്രാദേശികവികാരവും മാനിച്ചാണ് അദ്ദേഹത്തെ സിപിഎം സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചതെന്നാണ് വിവരം. നേരത്തെ കേരള കോണ്‍ഗ്രസിന് കുറ്റ്യാടി സീറ്റ് നൽകിയതിൽ അണികൾക്കിടയിൽ എതിപ്പും പരസ്യ പ്രതിഷേധ പ്രകടനങ്ങളും ഉണ്ടായിരുന്നു.