കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അന്തരിച്ചു

കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അന്തരിച്ചു. കൊയിലാണ്ടിയിലെ വീട്ടിൽ പുലർച്ചെയായിരുന്നു അന്ത്യം. 105 വയസ്സായിരുന്നു. 1931 മുതൽ നൃത്ത അധ്യാപനം ആരംഭിച്ച അദ്ദേഹം1944ൽ കണ്ണൂരിൽ ഭാരതീയ നൃത്തകലാലയം ആരംഭിച്ചു. ഉത്തര മലബാറിലെ ആദ്യത്തെ നൃത്തവിദ്യാലയമായിരുന്നു ഇത്. കഥകളിക്ക് പുറമേ കേരളനടനം, നൃത്തം എന്നിവയിലും അസാമാന്യ പാടവം പ്രകടിപ്പിച്ചു. 1946ൽ തലശേരിയിൽ ഭാരതീയ നാട്യകലാലയവും മലബാർ സുകുമാരൻ ഭാഗവതർ, ചേമഞ്ചേരി ശിവദാസ് എന്നിവരുടെ സഹായത്തോടെ 1974ൽ കോഴിക്കോട് പൂക്കാട് യുവജന കലാലയവും അദ്ദേഹം ആരംഭിച്ചു.പദ്‌മശ്രീ ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Gold Geometric Low Poly Vector Background. Shiny Metallic Faceted Pattern. Golden Light Triangle Sparkles in the Dark.