പുതുപ്പള്ളിയിൽ മത്സരിക്കാനാണ് തീരുമാനമെന്ന് ഉമ്മൻചാണ്ടി

പുതുപ്പള്ളിയിൽ മത്സരിക്കാനാണ് തീരുമാനമെന്ന് ഉമ്മൻചാണ്ടി. കോൺഗ്രസ് ദേശീയ നേതൃത്വം നേമത്ത് നിന്ന് മത്സരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. പ്രവർത്തകരുടെ വികാരം മാനിക്കുന്നുവെന്നും പുതുപ്പള്ളിയിൽ തന്റെ പേര് അംഗീകാരമെന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. നേമത്ത് ഉമ്മൻചാണ്ടി മത്സരിച്ചേക്കുമെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഉമ്മൻചാണ്ടിയുടെ വീടിന് മുന്നിൽ അണികൾ പ്രകടനവുമായി എത്തിയിരുന്നു. ഉമ്മൻചാണ്ടിയെ നേമത്തേയ്ക്ക് വിട്ടു നൽകില്ലെന്ന മുദ്രാവാക്യം വിളികളുമായാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള അണികൾ എത്തിയത്. ഡൽഹിയിൽ നിന്ന് ഉമ്മൻചാണ്ടി പുതുപ്പള്ളിയിലെ വീട്ടിൽ എത്തുന്നതിന് മുന്നോടിയായി പ്രവർത്തകർ പരിസരത്ത് തടിച്ചുകൂടി.