ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ക്ക്​ നിരോധനം

Gold Geometric Low Poly Vector Background. Shiny Metallic Faceted Pattern. Golden Light Triangle Sparkles in the Dark.

രാജ്യത്ത് പ്ലാസ്റ്റിക് മാലിന്യം വര്‍ധിച്ചു വരുന്ന സാഹചര്യത്തിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ നിരോധിക്കും. രണ്ട് ഘട്ടമായി ആയിരിക്കും നിരോധനം. ആദ്യ ഘട്ടം 2022 ജനുവരി ഒന്നിന് ആരംഭിക്കും. സെപ്തംബര്‍ 30തോട് കൂടി ഇക്കാര്യം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.തീരുമാനം. കേന്ദ്രത്തിന് കീഴിലുള്ള പ്രത്യേക സമിതിയാണ് തീരുമാനം എടുത്തിരിക്കുന്നത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഉത്പാദനം നിര്‍ത്താനും തീരുമാനമായി. ഒറ്റത്തവണ ഉപയോഗിക്കുന്ന പോളിത്തീന്‍ ബാഗുകളുടെ കുറഞ്ഞ ഗുണമേന്മ 50 മൈക്രോണില്‍ നിന്ന് 100 മൈക്രോണായി ഉയര്‍ത്തും.