പാലക്കാടിനെ ഇന്ത്യയിലെ മികച്ച നഗരമാക്കി മാറ്റുമെന്ന വാഗ്ദ്ധാനവുമായി ഇ ശ്രീധരൻ. രാഷ്ട്രീയമല്ല, നാടിന്‍റെ വികസനമാണ് ലക്ഷ്യമെന്നും പാലക്കാട് മണ്ഡലത്തിൽ തന്നെ മത്സരിക്കുമെന്നും ഇ.ശ്രീധരൻ വ്യക്തമാക്കി. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.

പാലക്കാട്ടെ യുവാക്കളിൽ തനിക്ക് വിശ്വസമുണ്ടെന്നും രാജ്യത്ത് വിദ്യാസമ്പന്നരായ ആളുകൾക്ക് തൊഴിലവസരങ്ങൾ നൽകാൻ കഴിയാവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടെ പ്രചാരണം വ്യത്യസ്‍തമായിരിക്കും. വിവാദങ്ങളല്ല വികസനമാണ് തന്‍റെ പ്രചരണം. പ്രായക്കൂടുതൽ അനുഭവസമ്പത്താകുമെന്നും അഞ്ച് കൊല്ലം കൊണ്ട് പാലക്കാടിനെ ഇന്ത്യയിലെ തന്നെ മികച്ച പട്ടണമാക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.