ശബരിമല വിഷയത്തിൽ പാർട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്. ജനങ്ങളുടെ താത്പര്യങ്ങൾക്കനുസരിച്ചുള്ള നിലപാടാണ് പാർട്ടി എപ്പോഴും സ്വീകരിച്ചിട്ടുള്ളതെന്നും അത് തന്നെയാണ് പാർട്ടിയുടെ പൊതു നിലപാടെന്നും അദ്ദേഹം പറഞ്ഞു.

കടകംപള്ളിയുടെ ഖേദപ്രകടനത്തിൽ വിവാദത്തിന്റെ കാര്യമില്ല. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണിതെന്നും വിജയരാഘവന് പറഞ്ഞു. കടകംപള്ളിയുടെ ഖേദപ്രകടനത്തെ വിമര്‍ശിച്ചത് എന്‍.എസ്.എസിന്റെ സ്വാതന്ത്ര്യമാണ്. വിമര്‍ശിക്കാന്‍ എന്‍.എസ്.എസിന് ജനാധിപത്യപരമായ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.