കരിപ്പൂരില്‍ പിവി അന്‍വര്‍ എംഎല്‍എ ക്വാറന്റീന്‍ ലംഘിച്ചുവെന്ന പരാതിയുമായി കെഎസ്‌യു. ആരോഗ്യ മന്ത്രിക്കും ആരോഗ്യ വകുപ്പിനുമാണ് പരാതി നല്‍കിയത്. ക്വാറന്റീന്‍ ലംഘിച്ച എംഎല്‍എക്കെതിരെ കേസ് എടുക്കണമെന്നാണ് ആവശ്യം. കെഎസ്‌യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുര്‍ ആണ് പരാതിക്കാരന്‍. മൂന്നു മാസത്തെ ഇടവേളക്ക് ശേഷമാണ് നിലമ്പൂർ എംഎല്‍എ പി വി അന്‍വര്‍ ആഫ്രിക്കയിൽ നിന്ന് നാട്ടില്‍ എത്തിയത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ അന്‍വറിന് വന്‍ സ്വീകരണമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കിയത്. എംഎല്‍എയെ കാണാന്‍ ഇല്ലെന്നും ഘാനയില്‍ തടവിലാണെന്നുമുള്ള ആരോപണങ്ങളെ തുടര്‍ന്ന് താന്‍ ആഫ്രിക്കയില്‍ വ്യവസായാവശ്യത്തിന് എത്തിയതാണെന്ന് അന്‍വര്‍ നേരത്തെ ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരുന്നു. നിലമ്പൂരിൽ നിന്ന് സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എംഎല്‍എ യുടെ തിരിച്ചു വരവ്.