രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,599 പേർക്ക് കോവിഡ് സ്ഥിരികരിച്ചു. 97 പേർ മരണമടഞ്ഞു. ഒരു ഇടവേളക്ക് ശേഷം രാജ്യത്ത് തുടർച്ചയായി കോവിഡ് കേസുകൾ വർധിച്ചു കൊണ്ടിരിക്കുകയാണ്.

അഞ്ച് സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് കേസുകൾ ഉയരുകയാണ്. മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, കർണാടക, ഗുജറാത്ത് എന്നിവയാണ് കോവിഡ് രൂക്ഷമായ അഞ്ച് സംസ്ഥാനങ്ങൾ.