കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കാൻ സാധ്യതയേറുന്നു. കണ്ണൂരിൽ നിന്ന് ജനവിധി തേടുമെന്നാണ് പുറത്തു വരുന്ന വിവരം. ഇന്ന് ചേരുന്ന സ്ക്രീനിങ് യോഗത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും.

കെ സുധാകരൻ കെപിസിസി താത്കാലിക പ്രസിഡന്റായും ചുമതലയേൽക്കാൻ സാധ്യത. എന്നാൽ കെ സുധാകരൻ കെപിസിസി അധ്യക്ഷനാവുന്നതിൽ മുതിർന്ന നേതാക്കൾക്കിടയിൽ അഭിപ്രായ വ്യതാസങ്ങളുണ്ട്. പ്രതിപക്ഷ നേതാവും കെസി വേണുഗോപാലും സുധാകരൻ അധ്യക്ഷനാവുന്നതിൽ നേരത്തെ തന്നെ എതിർപ്പ് വെളുപ്പെടുത്തിയിരുന്നു.