താരങ്ങളെ ഇറക്കി സീറ്റ് പിടിക്കാൻ ബിജെപി; കൃഷ്ണകുമാര്‍, വിവേക് ഗോപന്‍ അടക്കമുള്ളവര്‍ സാധ്യതാ പട്ടികയിൽ

നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികക്ക്‌ ഇന്ന് അന്തിമ രൂപമാകും. സിനിമാ താരങ്ങളായ കൃഷ്ണകുമാര്‍, വിവേക് ഗോപന്‍, ജേക്കബ് തോമസ്, ശോഭാ സുരേന്ദ്രന്‍, സെന്‍കുമാര്‍ തുടങ്ങിയവരുടെ പേരുകൾ സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. മുൻ രാജ്യസഭാംഗം സുരേഷ് ഗോപിയുടെ പേര് പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.

Gold Geometric Low Poly Vector Background. Shiny Metallic Faceted Pattern. Golden Light Triangle Sparkles in the Dark.

പട്ടിക ഏഴിന് അമിത്ഷാ പങ്കെടുക്കുന്ന യോഗം ചര്‍ച്ച ചെയ്ത ശേഷം കേന്ദ്ര നേതൃത്വത്തിന് കൈമാറും. ഓരോ നിയോജകമണ്ഡലത്തിലും മൂന്ന് പേര്‍ വീതം ഉള്‍പ്പെട്ട ചുരുക്കപ്പട്ടികയാണ് സംസ്ഥാന നേതൃത്വത്തിന്റെ കൈവശമുള്ളത്. ഇതിൽ നിന്നും രണ്ടു പേരുടെ വീതം ചുരുക്കപട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറും. സാധ്യതാ പട്ടികയില്‍ തൃപ്പൂണിത്തുറയില്‍ ആദ്യ പേര് ഇ. ശ്രീധരന്റേതാണ്. പാലക്കാടും തൃശൂരും ശ്രീധരന് സാധ്യതയുണ്ട്.

മാര്‍ച്ച് 9ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി പട്ടിക പരിശോധിച്ച ശേഷം 10ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തും. ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് വൈകീട്ട് സംസ്ഥാനത്തെത്തും. നാളെ കന്യാകുമാരിയിലെ പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കുന്ന അമിത് ഷാ വൈകീട്ട് ശംഖുമുഖത്ത് നടക്കുന്ന കെ.സുരേന്ദ്രന്റെ വിജയ യാത്രയുടെ സമാപന റാലിയിൽ സംസാരിക്കും.