കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയ്ക്ക് കസ്റ്റംസിന്റെ നോട്ടീസ്

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് കസ്റ്റംസിന്റെ നോട്ടീസ്. വിനോദിനിക്ക് സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണ്‍ ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് കസ്റ്റംസ് നോട്ടീസ്.വരുന്ന ബുധനാഴ്ച വിനോദിനിയോട് കസ്റ്റംസിന്റെ കൊച്ചി യൂണിറ്റില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് അഞ്ച് ഐഫോണുകളാണ് സന്തോഷ് ഈപ്പന്‍ വാങ്ങിയിരുന്നത്. ഐഎംഇഐ നമ്പര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.