കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയ്യതി ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് നാലരയ്ക്കാണ് വാര്‍ത്താസമ്മേളനം. കേരളം, അസം, തമിഴ്‌നാട്, ബംഗാള്‍, പോണ്ടിച്ചേരി സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ്. ഏപ്രില്‍ ആദ്യവാരം മുതല്‍ അഞ്ച് സംസ്ഥാനങ്ങളിലും ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്. ഇതിനു മുന്നോടിയായി ഡല്‍ഹിയില്‍ കമ്മീഷന്റെ യോഗം ചേര്‍ന്നിരുന്നു.