ഇന്ധന വില വീണ്ടും കൂടി

രാജ്യത്ത് തുടര്‍ച്ചയായ 12ാം ദിവസവും പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിന് 31 പൈസയും ഡീസലിന് 34 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. കൊവിഡ് പ്രതിസന്ധിക്കിടയിലും തുടര്‍ച്ചയായ 12ാം ദിവസവും പെട്രോളിനും ഡീസലിനും വില കൂടി. പാചക വാതകത്തിനും ഈ മാസം അൻപത് രൂപ വര്‍ധിച്ചിരുന്നു. നിരന്തരമുള്ള ഈ വര്‍ധനയിലൂടെ രണ്ടുരൂപയില്‍ കൂടുതലാണ് പെട്രോളിനും ഡിസലിനും ക‍ഴിഞ്ഞ 12 ദിവസം കൊണ്ട് കൂട്ടിയത്.