സര്‍ക്കാര്‍ നടത്തുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ സംവരണ മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെ. സ്കോള്‍ കേരളയില്‍ മാത്രം 54 പേരെ സ്ഥിരപ്പെടുത്തിയതില്‍ എസ്.ടി വിഭാഗത്തിൽപ്പെട്ടവരില്ല. പട്ടിക ജാതി വിഭാഗത്തില്‍ അഞ്ച് പേര്‍ക്ക് നിയമനങ്ങൾക്ക് പകരം രണ്ട് പേരെയാണ് നിയമിച്ചത്. സര്‍ക്കാര്‍ നിയമനങ്ങളില്‍ സംവരണം പാലിക്കണമെന്ന നിയമം അട്ടിമറിച്ചാണ് പിന്‍വാതില്‍ നിയമനം.