സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ അല്ലാതെയുള്ള കൊവിഡ് മുന്നണി പോരാളികള്‍ക്കുള്ള കൊവിഡ് വാക്സീന് ഇന്ന് മുതല്‍ നല്കി തുടങ്ങും. കൊവിഷീല്‍ഡ് വാക്സിനാണ് നല്‍കുന്നത്. പൊലിസ് ഉദ്യോഗസ്ഥര്‍, മറ്റ് സേനാ വിഭാഗങ്ങള്‍, റവന്യൂ പഞ്ചായത്ത് ജീവനക്കാര്‍ മുനിസിപ്പാലിറ്റി ജീവനക്കാര്‍, എന്നീ വിഭാഗങ്ങളിലെ മുന്നണിപ്പോരാളികളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഇതുവരെയുള്ള കണക്കില്‍ 3,30,775 ആരോഗ്യപ്രവര്‍ത്തകരാണ് കേരളത്തില്‍ വാക്സിന് സ്വീകരിച്ചത്. എന്നാല്‍ കൊവാക്സിനും കേരളം സ്റ്റോക്ക് ചെയ്തിട്ടുണ്ടെങ്കിലും മൂന്നാം ഘട്ട പരീക്ഷണ ഫലങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഉപയോഗിക്കില്ലെന്ന് നേരത്തേ തന്നെ കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നാല്‍ കൊവാക്സിനും കേരളം സ്റ്റോക്ക് ചെയ്തിട്ടുണ്ടെങ്കിലും മൂന്നാം ഘട്ട പരീക്ഷണ ഫലങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഉപയോഗിക്കില്ലെന്ന് നേരത്തേ തന്നെ കേന്ദ്രത്തെ അറിയിച്ചിരുന്നു.