പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ നടക്കുന്ന സമരത്തില്‍ സംഘര്‍ഷം

കൊച്ചി:പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സംസ്ഥാന വ്യപകമായി നടക്കുന്ന സമരത്തില്‍ സംഘര്‍ഷം. എ​റ​ണാ​കു​ളം ക​ള​ക് ട​റേ​റ്റി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. പ്ര​തി​ഷേ​ധ​ക്കാ​രെ പി​രി​ച്ചു​വി​ടാ​ന്‍ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.

മാ​ര്‍​ച്ച്‌ പോ​ലീ​സ് ബാ​രി​ക്കേ​ഡ് വ​ച്ച്‌ ത​ട​ഞ്ഞു. ബാ​രി​ക്കേ​ഡ് മ​റി​ക​ട​ന്ന് മു​ന്നോ​ട്ടു​പോ​കാ​ന്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍ ശ്ര​മി​ച്ച​തോ​ടെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. കാ​ല​ടി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് കാ​മ്ബ​സ് ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ മാ​ര്‍​ച്ചി​ലും സം​ഘ​ര്‍​ഷ​മു​ണ്ടാ​യി. പോ​ലീ​സും പ്ര​വ​ര്‍​ത്ത​ക​രു​മാ​യി ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. ബാ​രി​ക്കേ​ഡ് മ​റി​ച്ചി​ട്ട് പ്ര​തി​ഷേ​ധ​ക്കാ​ര്‍ കാ​മ്ബ​സി​നു​ള്ളി​ല്‍ ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച​ത് പോ​ലീ​സ് ത​ട​ഞ്ഞു. കണ്ണൂര്‍ കളക്‌ട്രേറ്റിന് മുന്നില്‍ പിഎസ്‍സി ലാസ്റ്റ് ഗ്രേഡിന്‍റെ ലിസ്റ്റിലുള്ള ഉദ്യോഗസ്ഥര്‍ ശയന പ്രദക്ഷിണം നടത്തി പ്രതിഷേധിച്ചു.