കണ്ണൂർ : തലശ്ശേരിയിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതുമൂലം ഹോട്ടൽ , കൂള്‍ ബാറുകള്‍ ഉള്‍പെടെയുളള നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഫുഡ് സേഫ്റ്റി വിഭാഗം അടപ്പിച്ചു. തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡിലെയും സമീപ പ്രദേശങ്ങളിലെയും ചില സഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.ഒരു ഹോട്ട ല്‍ ഉള്‍പെടെ നാല് സ്ഥാപനങ്ങളാണ് ഉദ്യോഗസ്ഥര്‍ അടപ്പിച്ചത്. ഇവിടെ ഉപയോഗിക്കുന്ന വെള്ളത്തിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. കണ്ണൂര്‍ ആശുപത്രിയില്‍ ഇരിട്ടിയിലെ ഒന്പതുവയസുക്കാരിക്ക് ഷിഗെല്ലരോഗം ബാധിച്ചത് റിപോര്‍ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലുടനീളം മിന്നല്‍ പരിശോധന നടത്തിയത്. പുറത്തുനിന്ന് കൊണ്ടുവരുന്ന വെള്ളമാണ് നഗരത്തിലെയും പരിസരങ്ങളിലെയും ചായക്കടകളിലും കൂള്‍ബാറുകളിലും ചില ഹോടലുകളിലുമെല്ലാം ഉപയോഗിക്കുന്നത്.