കൂത്തുപറമ്പ് നഗരത്തിൽ ഇന്ന് മുതൽ ഗതാഗത പരിഷ്കരണം

കൂത്തുപറമ്പ് : ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുന്ന കൂത്തുപറമ്പ് നഗരത്തിൽ ഇന്ന് മുതൽ ഗതാഗത പരിഷ്കരണം നടപ്പാക്കും. കഴിഞ്ഞദിവസം മന്ത്രി കെ.കെ. ശൈലജയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെടുത്ത തീരുമാനങ്ങളാണ് നടപ്പാക്കുന്നത്. പാലത്തുങ്കരമുതൽ ബ്ലോക്ക് ഓഫീസ് വരെയുള്ള റോഡിന്റെ ഇരുവശത്തെയും വാഹന പാർക്കിങ്‌ പൂർണമായും ഒഴിവാക്കും. മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതിനെ തുടർന്നാണ് കൂത്തുപറമ്പിൽ പരിഷ്കരണം നടപ്പാക്കുന്നത്.അനധികൃത പാർക്കിങ്ങിനെതിരെ ശക്തമായ നടപടിയെടുക്കും. ബസുകൾ നിശ്ചയിച്ച ബസ് ബേകളിൽകളിൽ മാത്രമേ നിർത്താൽ പാടുള്ളൂ. നഗരത്തിൽ പോലീസിന്റെ നിരീക്ഷണം ഉണ്ടാകും. പാർക്കിങ്ങിനായി സ്വകാര്യവ്യക്തികളുടെ സ്ഥലം ഉൾപ്പെടെ അടുത്തദിവസം കണ്ടെത്തും. കണ്ണൂർ റോഡിൽ റോഡിനിരുവശത്തെ അനധികൃത പാർക്കിങ്ങിന് പിഴ ഈടാക്കും.