സര്‍ക്കാര്‍ ജീവനക്കാരുടെ പരിഷ്‌കരിച്ച ശമ്പളം ഏപ്രില്‍ മുതല്‍

 

സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ പരിഷ്‌കരിച്ച ശമ്പളം ഏപ്രില്‍ മുതല്‍ നല്‍കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. മന്ത്രിസഭായോഗം ശമ്പള പരിഷ്‌കരണം അടുത്ത പരിഗണിക്കും. റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പാക്കിയേക്കില്ല. മന്ത്രിസഭാ യോഗം തീരുമാനമെടുക്കുമെന്നും മന്ത്രി. ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ടിന് എതിരെ പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക് കടക്കുകയാണ്. ഫെബ്രുവരി പത്തിന് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ സൂചനാ പണിമുടക്ക് നടത്തും. പരിഷ്‌കാരത്തിന് വേണ്ടി മാത്രമുള്ള ശുപാര്‍ശകളെന്നാണ് ആക്ഷേപം.