അലി ട്രോഫിയ്ക്ക് ശേഷം ബിസിസിഐ നടത്തുന്ന ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് വിജയ് ഹസാരെ ട്രോഫി ആയിരിക്കുമെന്ന് ബോര്‍ഡ്

സയ്യദ് മുഷ്താഖ് അലി ട്രോഫിയ്ക്ക് ശേഷം ബിസിസിഐ നടത്തുന്ന ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് വിജയ് ഹസാരെ ട്രോഫി ആയിരിക്കുമെന്ന് ബോര്‍ഡ് അറിയിച്ചു. നേരത്തെ വിജയ് ഹസാരെ ട്രോഫി വേണോ രഞ്ജി ട്രോഫി വേണമോയെന്ന് സംസ്ഥാന അസോസ്സിയേഷനുകളോട് ബിസിസിഐ ചോദിച്ചിരുന്നു.

ഐപിഎല്‍ രണ്ട് മാസത്തിനിടെ നടക്കാനിരിക്കുന്നതിനാല്‍ തന്നെ രഞ്ജി ട്രോഫി നടത്തുക അപ്രായോഗികമാണെന്ന കണ്ടെത്തലോടെയാണ് ബിസിസിഐ ഏകദിന ഫോര്‍മാറ്റ് നടത്തുവാന്‍ തീരുമാനിച്ചത്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയ്ക്ക് രഞ്ജി ട്രോഫി നടത്തുവാനായിരുന്നു താല്പര്യം എന്നുമാണ് ലഭിച്ച വിവരം.