കണ്ണൂരിൽ വീണ്ടും സ്വർണ്ണ വേട്ട

 

കണ്ണൂർ അന്താരാഷ്ര വിമാനത്താവളത്തിൽ സ്വർണ്ണം പിടികൂടി. പതിനൊന്നര ലക്ഷം രൂപ വില വരുന്ന 233 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ കടവത്തൂർ സ്വദേശികളായ അമ്മയുടെയും മകളുടേയും പക്കൽ നിന്നാണ് സ്വർണം പിടികൂടിയത്.