പാനൂർ ബ്ലോക്ക് പഞ്ചായത്തിന് പുരസ്കാരം

സർക്കാർ ഓഫീസുകളെ മാലിന്യമുക്തമാക്കി മാറ്റുന്നതിനുള്ള ഹരിത ഓഫീസ് പ്രവർത്തനങ്ങൾക്ക് പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് നൂറു ശതമാനം മാർക്കോടെ എ ഗ്രേഡ് നേടി. ക്ഷേമകാര്യ സമിതി അധ്യക്ഷന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം എല്ലാ മാസവും ഓഫീസ് പ്രവർത്തനങ്ങൾ പരിശോധിച്ച് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തുന്ന അപാകങ്ങൾ പരിഹരിക്കും. എല്ലാ മാസവും ആറാം പ്രവൃത്തിദിനത്തിൽ മുഴുവൻ ജീവനക്കാരും ഓഫീസിന് ചുറ്റുമുണ്ടാകുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള പാഴ്‌വസ്തുക്കൾ നീക്കംചെയ്ത്‌ ആർ.ആർ.എഫ്. കേന്ദ്രത്തിലെത്തിക്കും.