പത്തനംതിട്ട: മുക്കൂട്ടുതറ സ്വദേശിനി ജെസ്ന മരിയം ജെയിംസിന്റെ തിരോധാനം സംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും.കാഞ്ഞിരപ്പള്ളി മുന്‍ ബിഷപ് മാര്‍ മാത്യു അറക്കലിന്റെ സാന്നിധ്യത്തില്‍ യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിക്ക് നിവേദനംകൈമാറി.
അനൂപ് ആന്റണി ഇത് പ്രധാനമന്ത്രിയുടെ പക്കല്‍ എത്തിക്കും. പരാതിയുടെ പകര്‍പ്പ് ആഭ്യന്തരമന്ത്രി അമിത്ഷാക്കും കൈമാറും. െജസ്ന ജീവിച്ചിരിപ്പുണ്ട് എന്നാണ് പൊലീസ് പറയുന്നത്.
മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അതിനാലാണ് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കുന്നതെന്ന് െജസ്നയുടെ പിതാവ് ജെയിംസ് ജോസഫ് പറഞ്ഞു. കേസന്വേഷണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ സഹായംകൂടി ലഭ്യമാകുമെന്നാണ് കുടുംബം പ്രതീക്ഷിക്കുന്നത്.
2018 മാര്‍ച്ച് 20നാണ് ദുരൂഹ സാഹചര്യത്തില്‍ ജെസ്നയെ കാണാതായത്. കേസന്വേഷണ ചുമതലയുണ്ടായിരുന്ന പത്തനംതിട്ട എസ്.പിയായിരുന്ന കെ.ജി. സൈമണാണ് െജസ്ന ജീവിച്ചിരിപ്പുെണ്ടന്ന് കണ്ടെത്തിയത്. പിടികൂടാനുള്ള പദ്ധതികള്‍ തയാറാക്കവേയാണ് കോവിഡ് പൊട്ടിപ്പുറപ്പെട്ടത്.
അതിനിടെ വിവരം എ.ഡി.ജി.പി ടോമിന് ജെ. തച്ചങ്കരി വെളിെപ്പടുത്തിയതോടെ പൊലീസ് കെണ്ടത്തിയ സ്ഥലത്തുനിന്ന് ജെസ്ന കടന്നുകളയുകയായിരുന്നു. ജെസ്നയുടെ ഫോണ്‍ രേഖകളും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുമുള്ള അന്വേഷണവുമാണ് ജീവിച്ചിരിക്കുന്നെന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്.