പുതുതലമുറ കോഴ്‌സുകള്‍ നാളെ മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും

കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലെ പഠന വകുപ്പുകളിലും കോളേജുകളിലും തുടങ്ങുന്ന പുതുതലമുറ കോഴ്‌സുകള്‍ നാളെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. വിനോദസഞ്ചാരമേഖലകളിലെ പുതുമ തേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സുകള്‍ പ്രയോജനപ്പെടും. മാനന്തവാടി ക്യാമ്പസില്‍ എം എസ് സി പ്ലാന്‍ സയന്‍സ്, പാലയാട് ബയോ ടെക്‌നോളജി ആന്‍ഡ് മൈക്രോബയോളജി വിഭാഗത്തിലെ എം എസ് സി കമ്പ്യൂട്ടേഷണല്‍ ബയോളജി, പയ്യന്നൂരില്‍ എംഎസ്‌സി നാനോ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി എന്നിവയാണ് കണ്ണൂര്‍ സര്‍വ്വകലാശാല പഠന വകുപ്പില്‍ തുടങ്ങുന്ന പുതിയ കോഴ്‌സുകള്‍.