ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രേക്ഷാഭം നടത്തുന്ന കർഷകരും കേന്ദ്രസർക്കാറും തമ്മിലുള്ള എട്ടാംവട്ട ചർച്ച ഇന്ന് നടക്കും. ന്യൂഡൽഹിയിലെ വിഗ്യാൻ ഭവനിൽ ഉച്ചക്ക് രണ്ടുമണിക്കാണ് ചർച്ച.
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന കർഷകരുടെ ആവശ്യം കേന്ദ്രം അംഗീകരിക്കാതെ വന്നതോടെ ജനുവരി നാലിന് നടത്തിയ ചർച്ച പരാജയപ്പെടുകയായിരുന്നു. ആവശ്യങ്ങൾ അംഗീകരിച്ചിെല്ലങ്കിൽ റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്ത് ട്രാക്ടർ റാലി നടത്തുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകിയിരുന്നു. ജനുവരി 26ലെ ട്രാക്ടർ റാലിക്ക് മുന്നോടിയായി കഴിഞ്ഞദിവസം ട്രാക്ടർ റാലിയുടെ റിഹേഴ്സൽ നടത്തിയിരുന്നു.
അതേസമയം, കർഷക പ്രക്ഷോഭം 44 ദിവസം പിന്നിട്ട സാഹചര്യത്തിൽ ഡൽഹി അതിർത്തികളെല്ലാം അടഞ്ഞുതന്നെ കിടക്കുകയാണ്