കണ്ണൂർ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയ്ക്ക് യാത്രയയപ്പ് നൽകി

കേരള പോലീസ് ഓഫീസഴ്സ് അസോസിയേഷൻ, കേരള പോലീസ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര ജി എച്ച് ഐ പി എസിന് യാത്രയായാപ്പ് നൽകി. പുതിയ കണ്ണൂർ സിറ്റി പോലീസ് കമ്മിഷണറായി ആർ. ഇളങ്കോ ഐ പി എസ് ചുമതലയേറ്റു .

ജില്ലയുടെ റൂറൽ എസ്.പി.യായി നവനീത് ശർമ കഴിഞ്ഞ ദിവസം ചുമതലയേറ്റിരുന്നു. ജില്ലാ പോലീസ് വിഭജനത്തിന്റെ ഭാഗമായാണ് പുതിയ കമ്മിഷണറായി ആർ. ഇളങ്കോ എത്തുന്നത്. റൂറൽ എസ്.പി.ക്കായി എ.ആർ. ക്യാമ്പിൽ താത്കാലിക ഓഫീസ് ക്രമീകരിക്കും. കെ.എ.പി. നാലാം ബറ്റാലിയൻ മേധാവിയായായാണ് നിലവിലെ എസ്.പി. യതീഷ് ചന്ദ്ര പോകുന്നത്.

കേരളത്തിലെ ലോക്കഡോൺ കാലയളവിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവെച്ച ജില്ലയാണ് കണ്ണൂർ. യതീഷ് ചന്ദ്ര ഐ പി എസ്സിന്റെ നേതൃത്വമാണ് ഇതിനിടയായത്.