തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ വേഗത്തിലാകും. തദ്ദേശസ്ഥാപനങ്ങളിലെ സ്ഥിരംസമിതി തിരഞ്ഞെടുപ്പുകൾ കൂടി കഴിയുന്നതോടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ഈ മാസം 20ന് പ്രസിദ്ധപ്പെടുത്താൻ ആണ് തെരഞ്ഞെടുപ്പ് കമ്മീഷന്റ തീരുമാനം. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഉള്ള സമയം ഡിസംബർ 31ന് അവസാനിച്ച എങ്കിലും വീണ്ടും അവസരം നൽകും. മാർച്ചിൽ വിജ്ഞാപനം പ്രസിദ്ധപ്പെടുത്താൻ കഴിയുംവിധം തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ വേഗത്തിലാക്കാനാണ് കമ്മീഷൻ ഉദ്ദേശിക്കുന്നത് ഇതിനു മുന്നോടിയായിയാണ് ആദ്യ വോട്ടർ പട്ടിക പുറത്തിറക്കുന്നത്.