കണ്ണൂരിൽ ഞെട്ടിപ്പിക്കുന്ന രാഷ്ട്രീയ മാറ്റങ്ങൾ; കെകെ ശൈലജയ്ക്ക് മണ്ഡലം മാറേണ്ടിവരും, പുതിയ സാധ്യതകൾ ഇങ്ങനെ

 

സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് ഇനി മാസങ്ങളുടെ കാത്തിരിപ്പ് മാത്രമാണുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിലെ നേട്ടം ഇടതുമുന്നണിക്ക് വലിയ പ്രതീക്ഷയാണ് നിയമസഭ തിരഞ്ഞെടുപ്പിലും നല്‍കുന്നത്. തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ മുന്നണികളും പാര്‍ട്ടികളും സീറ്റുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു. ഇത്തവണ കണ്ണൂരില്‍ വമ്പന്‍ രാഷ്ട്രീയ മാങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് ഇക്കുറി മണ്ഡലം മാറേണ്ടിവരുമോ എന്ന ചര്‍ച്ചകളും സജീവമാകുന്നുണ്ട്. എല്‍ഡിഎഫ് മുന്നണി വികസിപ്പിച്ചതോടെയാണ് ഇങ്ങനെ ഒരു ചര്‍ച്ച കണ്ണൂരില്‍ നിന്ന് ഉയര്‍ന്നുവരുന്നത്.