പുതുവര്‍ഷത്തില്‍ മദ്യപിച്ചു വാഹനമോടിച്ചാൽ ബ്രീത്ത് അനലൈസര്‍ ഇല്ലെങ്കിലും മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ പോലീസ് റോഡിലുണ്ട്. നാളെ വൈകുന്നേരം മുതല്‍ ജില്ലയിലെ മുഴുവന്‍ പോലീസുകാരും പ്രത്യേക വാഹന പരിശോധനകളുമായി റോഡിലുണ്ടാകും. പുതുവത്സരാഘോഷങ്ങള്‍ അതിരുവിടാതിരിക്കാന്‍ ശക്തമായ പരിശോധനകളാണ് പോലീസ് അവിഷ്‌ക്കരിച്ചിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പും പരിശോധന നടത്തുന്നുണ്ട്. മദ്യപിച്ചു വാഹനമോടിക്കുന്നവരുടെ എണ്ണം ബാറുകള്‍ തുറന്നതോടെ വര്‍ധിച്ചിട്ടുണ്ടെന്നാണ് പോലീസും മോട്ടോര്‍ വാഹന വകുപ്പ് അധികൃതരും പറയുന്നത്. കോവിഡ് മാനദണ്ഡം നിലനില്ക്കുന്നതിനാല്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ അതിരു കടക്കാതിരിക്കാനും അക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനും പോലീസ് ജാഗ്രത പാലിക്കുന്നുണ്ട്. കോവിഡ് സാഹചര്യത്തില്‍ മദ്യപിച്ചു വാഹനമോടിക്കുന്നവരെ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ചു പിടികൂടാന്‍ സാധിക്കില്ല. മറിച്ചു ഇത്തരക്കാരെ ലക്ഷണം നോക്കി പിടികൂടാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.