ജനിതകമാറ്റം സംഭവിച്ച കൊറോണ ബാധിതരുടെ എണ്ണം രാജ്യത്ത് കൂടി വരുന്നു

ജനിതകമാറ്റം സംഭവിച്ച കൊറോണ ബാധിതരുടെ എണ്ണം രാജ്യത്ത് കൂടി വരുന്നു. ഡല്‍ഹി എന്‍സിഡിസിയില്‍ നടത്തിയ പരിശോധനയില്‍ എട്ടു പേര്‍ക്കും മീററ്റില്‍ രണ്ടര വയസുള്ള കുട്ടിക്കും ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. കൊവിഡിന് അശ്രദ്ധമായി ചികിത്സ നല്‍കുന്നത് ജനിതകമാറ്റം വന്ന വകഭേദങ്ങള്‍ക്ക് വഴിവെക്കുമെന്ന് ഐസിഎംആര്‍ മുന്നറിയിപ്പുനല്‍കി. നിലവിൽ രാജ്യത്ത് 24 മണിക്കൂറിനിടെ 20,550 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 286 പേര്‍ മരിച്ചു.ഇന്നലെത്തേക്കാള്‍ ഇരട്ടി ആളുകള്‍ക്കാണ് യുകെയില്‍ പടരുന്ന അതിവേഗ കൊവിഡ് ബാധ രാജ്യത്ത് ഇന്ന് സ്ഥിരീകരിച്ചത്.