സംസ്ഥാനത്ത് സ്വർണ വില വർധിച്ചു

 

സംസ്ഥാനത്ത് സ്വർണ വില വർധിച്ചു . പവന് 320 രൂപകൂടി 37,680 രൂപയിലെത്തി, ഗ്രാമിന് 4710 രൂപയുമായി. സ്വർണ വിലയിൽ തുടർച്ചയായ നാലാം ദിവസമാണ് വർധനവ് രേഖപ്പെടുത്തുന്നത്.അമേരിക്കയിൽ പ്രഖ്യാപിച്ച ഉത്തേജന പാക്കേജ് സംബന്ധിച്ച റിപ്പോർട്ടുകൾ സ്പോട് ഗോൾഡ് വിലയുടെ വർധനവിനെ സ്ഥിരപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്.അതേസമയം, ഔൺസിന് 1,882.90 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. എംസിഎക്സിൽ ഫെബ്രുവരി ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാമിന് 50073 നിലവാരത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.