സൗദി അറേബ്യയിൽ പ്രവേശന വിലക്ക് ഒരാഴ്ച കൂടി നീട്ടി

സൗദി അറേബ്യയിൽ ജനിതക മാറ്റം സംഭവിച്ച കോവിഡിന്റെ വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് ഒരാഴ്ച കൂടി നീട്ടി. രാജ്യത്തേക്കുള്ള പ്രവേശന വിലക്ക് ഒരാഴ്ച കൂടി തുടരും വ്യോമ, ജല, കര അതിർത്തികൾ അടഞ്ഞു തന്നെ കിടക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ ഡിസംബർ 20 മുതലാണ് ഒരാഴ്ചത്തേക്ക് സൗദിയിലേക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചിരുന്നത്.ആവശ്യമെങ്കിൽ വിലക്ക് നീട്ടിയേക്കുമെന്ന് ആഭ്യന്തര മന്ത്രാലയം സൂചിപ്പിച്ചിരുന്നു. സൗദിയിൽ നിന്നും വിദേശികൾക്ക് പുറത്തേക്കുള്ള വിമാന സർവ്വീസുകൾ അനുവദിച്ചതായി സിവിൽ എവിയേഷൻ അതോറിറ്റി അറിയിച്ചു.