കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി മുറിച്ചിട്ട മരങ്ങൾ

പയ്യന്നൂർ: മുറിച്ചിട്ട മരങ്ങൾ യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നു. ടൗണിലെ പ്രാധാന റോഡിൽ വർളന്നു നിന്ന തണൽമരം വാഹനങ്ങൾക്കും മറ്റും ഭീഷണിയായിരുന്നു .പുതിയ ബസ് സ്റ്റൻ്റിന് സമീപം റോഡിലേക്ക് നിന്ന കൂറ്റൻ മരം എത് നിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിൽ വർഷങ്ങളോളം തണലേകി നിന്നു. ഭീഷണി ഉയർത്തിയ മരംമുറിച്ചു നീക്കം ചെയ്യാൻ നടത്തിയ ശ്രമങ്ങളൊന്നും വിജയചില്ല. ഒടുവിൽ ആർക്കും അപകടം ഉണ്ടാക്കാതെ ഒക്ടോബർ 22 ന് അർധരാത്രി നിലം പൊത്തി.
5 മണിക്കൂർ കഠിനാധ്വാനം ചെയ്താണ് മണ്ണ് മാന്തിയന്ത്രവും മറ്റും ഉപയോച്ച് അഗ്നി രക്ഷാ സേനയും നാട്ടുകാരും ഇത് റോഡിൽ നിന്ന് മുറിച്ച് മാറ്റിയത് . അന്ന് റോഡരികിൽ കുട്ടിയിട്ട മരക്കട്ടകൾ ഇപ്പോഴും അനക്കിയിട്ടില്ല. വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഇത് ഭിഷണിയായി മാറിയിരിക്കുകയാണ്. രാത്രി കാലങ്ങളിൽ വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ കണ്ണൊന്ന് തെറ്റിയാൽ വലിയ അപടം സംഭവിക്കും .മരം സർക്കാരിൻ്റെതായതിനാൽ നടപടിക്രമം പാലിച്ചു മാത്രമേ ഇതു നീക്കാനാകു.അതിനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ നാട്ടുകാരും വ്യാപാരികളും.