എം.കെ മുനീർ എംഎൽഎയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

പ്രതിപക്ഷ ഉപനേതാവ് മുസ്ലിം ലീഗ് എംഎൽഎയുമായ എം കെ മുനീറിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയോടെ എംഎൽഎ തന്നെയാണ് തന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ താനുമായി അടുത്തിടപഴകിയവർ ജാഗ്രത പാലിക്കണമെന്നും രോഗലക്ഷണങ്ങളുള്ളവർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്നും എംകെ മുനീർ പോസ്‌ററിലൂടെ അഭ്യർത്ഥിച്ചു.