കണ്ണൂർ തോട്ടടയിൽ കടലിൽ കാണാതായ രണ്ട് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ആദികടലായി സ്വദേശികളായ മുഹമ്മദ് ഷറഫ് ഫാസിൽ (16), മുഹമ്മദ് റിനാദ്(14) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. തോട്ടട ബീച്ചിലെ അഴിമുഖത്ത് സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടയിലാണ് ഇരുവരും അപകടത്തിൽപ്പെട്ടത്.