കേരള പര്യടനത്തിന് ഇന്ന് തുടക്കം

മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന കേരള പര്യടനത്തിനു ഇന്നു തുടക്കം. കേരള പര്യടനത്തിനു തുടക്കം കുറിക്കുന്നത് കൊല്ലത്തു നിന്നാണ്.  ഇന്നു വൈകുന്നേരം പത്തനംതിട്ടയിലും മുഖ്യമന്ത്രിയെത്തും. 23ന് രാവിലെ ഇടുക്കിയിലും വൈകിട്ട് കോട്ടയത്തുമാകും പര്യടനംനടത്തുക. 24ന് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിനു ശേഷം പൗരപ്രമുഖരുമായി കൂടിക്കാഴ്‌ച നടത്തും. 26ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുഖ്യമന്ത്രിയുടെ പര്യടനം. 27ന് കോഴിക്കോടും വയനാടും സന്ദർശിക്കും. 28ന് മലപ്പുറം, പാലക്കാട് ജില്ലകളിലും 29ന് തൃശൂരിരും സന്ദർശിക്കും. 30ന് രാവിലെ എറണാകുളത്തെയും വൈകിട്ട് ആലപ്പുഴയിലെയും ചർച്ചകളോടെ മുഖ്യമന്ത്രിയുടെ കേരള പര്യടനംപൂർത്തിയാക്കും.