പാലക്കാട് നഗരസഭയിൽ വീണ്ടും ജയ് ശ്രീറാം വിളിയുമായി ബി ജെ പി

സത്യപ്രതിജ്ഞ ദിനത്തിൽ വീണ്ടും ജയ് ശ്രീറാം വിളികളുമായി പാലക്കാട് നഗരഭയിൽ വൻ പ്രതിഷേധം.ബി ജെ പി ജയ് ശ്രീറാം ഫ്ളക്സ് ഉയർത്തിയത്തിനെതിരെ സി പി എം കൗൺസിലർമാർ ദേശീയ പതാകയേന്തി പ്രതിഷേധിച്ചു.ഫ്രറ്റേണിറ്റി പ്രവർത്തകർ ഭരണഘടനയുടെ മാതൃക ഉയർത്തി പിടിച്ച് നഗരസഭരിലേക്ക് മാർച്ച് നടത്തുകയും ചെയ്തു. സത്യപ്രതിജ്ഞ കഴിഞ്ഞ ഉടൻ സി.പി.എം കൗൺസിലർമാർ ദേശീയ പതാകയുമായി നഗരസഭ ഓഫീസിന് മുകളിൽ കയറാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞതോടെ പ്രതിഷേധവുമായി റോഡിലേക്കിറങ്ങി.ബി.ജെ.പി ദേശീയ സമിതി അംഗം എൻ ശിവരാജന്‍റെ നേതൃത്വത്തിൽ ബി.ജെ.പി കൗൺസിലർമാരും, പ്രവർത്തകരും ‘ജയ് ശ്രീറാം’ മുദ്രാവാക്യം ഉയർത്തി. ഇരു പാർട്ടികളും മുഖാമുഖം വന്നതോടെ പൊലീസ് പിടിച്ച് മാറ്റി.