കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇന്ന്  പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായി ചർച്ച

കേന്ദ്ര ആഭ്യന്തര  സെക്രട്ടറി അജയ് കുമാർ ഭല്ല ഇന്ന് പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായി ചർച്ച നടത്തും.ഡൽഹിയിൽ എത്തണം എന്ന നിർദേശം ഇന്നലത്തെ പ്രത്യേക സാഹചര്യത്തിൽ പാലിക്കാൻ സാധിച്ചില്ല അതിനാൽ വീഡിയോ കോൺഫറൻസ് വഴി ഫാക്സ് സന്ദേശം ഇരുവരും അറിയിച്ചിരുന്നു. തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ന് രാവിലെ രണ്ട് ഉദ്യോഗസ്ഥരോടും കൂടിക്കാഴ്ചയ്ക്ക് തയാറാകാന്‍ നിര്‍ദേശിച്ചത്. ആഭ്യന്തര സെക്രട്ടറി സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നു എന്ന ഗവര്‍ണറുടെ റിപ്പോര്‍ട്ടില്‍ അടക്കം വിശദീകരണം തേടും. ബിജെപി അമിത് ഷാ വരുന്നതിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് മൂന്നാമത്തെ എംഎല്‍എയും പാര്‍ട്ടി വിട്ടതോടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനം ഇന്ന് മുതല്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ഇതിനായി എര്‍പ്പെടുത്തിയ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും ചര്‍ച്ച ഉണ്ടാകും എന്നാണ് വിവരം.