തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നിൽ കൂട്ടായ പ്രവർത്തനം ;മാണി സി. കാപ്പന്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മികച്ച വിജയത്തിന് കാരണം കൂട്ടായ പ്രവര്‍ത്തനവും സര്‍ക്കാര്‍ ചെയ്ത നല്ല പ്രവര്‍ത്തനങ്ങളുമാണ് മാണി സി. കാപ്പന്‍. തനിക്ക് പാലാ നിയോജക മണ്ഡലത്തില്‍ കിട്ടിയ ഭൂരിപക്ഷം ഇത്തവണ കേരള കോണ്‍ഗ്രസിന് കിട്ടിയിട്ടില്ല. കേരള കോണ്‍ഗ്രസ് മറ്റു പ്രദേശങ്ങളില്‍ നേട്ടമുണ്ടാക്കിയിട്ടുണ്ടാകാം എന്നാല്‍ പാലാ നിയോജക മണ്ഡലത്തില്‍ അതില്ല.വോട്ട് ചോര്‍ച്ച എന്‍.സി.പിയില്‍ ഉണ്ടായിട്ടില്ലെന്നും മാണി സി. കാപ്പന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സൂചനയാണ് ഈ വിജയമെന്ന് ജോസ് കെ. മാണി പറഞ്ഞത് തെറ്റാണെന്നും അതങ്ങനെയല്ല എന്നാണ് താന്‍ ആവര്‍ത്തിക്കുന്നതെന്നുംടെ മാണി സി. കാപ്പന്‍ പ്രതികരിച്ചു .