കർഷക പ്രക്ഷോഭത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഇന്ന് നൂറ് കണക്കിന് കർഷകർ രാജസ്ഥാനിൽ നിന്ന് ഡൽഹിയിലേക്ക് മാർച്ച് നടത്തും. രാജസ്ഥാനിലെ ഷാജഹാൻപൂരിൽ നിന്നാണ് മാർച്ച് ആരംഭിക്കുക. ഡൽഹി-ജയ്‌പൂർ ദേശീയപാത സ്തംഭിപ്പിക്കുകയാണ് കർഷകരുടെ ലക്ഷ്യം. നാലായിരത്തോളംസേനാംഗങ്ങളെ മാർച്ച് ഡൽഹിയിലേക്ക് കടക്കാതിരിക്കാൻ വിന്യസിച്ചു. നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം തയ്യാറാവാത്ത സാഹചര്യത്തിലാണ് കർഷകർ സമരം കടുപ്പിക്കുന്നത്. നാളെ നിരാഹര സമരത്തിന് ഒരുങ്ങുകയാണ് കർഷക സംഘടനകൾ.