തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് മുന്നേറ്റമുണ്ടായാൽ അത് കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമാണെന്നും തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം കുറഞ്ഞത് വിജയത്തെ ബാധിക്കില്ലെന്നും കോട്ടയം ജില്ലാ പഞ്ചായത്തില്‍ ബഹുഭൂരിപക്ഷം നേട്ടമുണ്ടാകുമെന്നും ജോസ് കെ മാണി പറഞ്ഞു. അഞ്ച് ജില്ലകളിലേക്കുള്ള രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടന്ന കഴിഞ്ഞ ദിവസം 76 ശതമാനം പേര്‍ വോട്ട് ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഒന്നാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പില്‍ 73.12 ശതമാനം വോട്ടർമാരാണ് വോട്ട് ചെയ്തത്.